കൊച്ചി: ഏപ്രില്‍ ആറിന് ബിജെപി ‘സ്ഥാപന’ ദിനമെന്ന ബിജെപി സംസ്ഥാന ധ്യക്ഷന് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തിരുത്തി സോഷ്യല്‍മീഡിയ. ഒപ്പം രൂക്ഷമായ പരിഹാസങ്ങളും ഉയരുന്നുണ്ട്. അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചാണ് പരിഹാസം ഉയരുന്നത്. സ്ഥാപക ദിനം എന്ന് എഴുതുന്നതിലാണ് സുരേന്ദ്രന് തെറ്റുവരുത്തിയിരിക്കുന്നത്. സ്ഥാപന ദിനമെന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.
പോസ്റ്റിനെ പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ശാഖയില്‍ പോയ സമയത്ത് സ്കൂളില്‍ പോയില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും’, എന്നും പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. ‘സ്ഥാപക ദിനമല്ലേ നേതാവേ…’, എന്ന് സോഷ്യല്‍മീഡിയ തിരുത്തുന്നുമുണ്ട്.
‘ഒരു വിദ്യാഭ്യാസവുമില്ലെന്ന് നാട്ടുകാരെ മൊത്തം അറിയിക്കുകയാണോ’, ‘സ്ഥാപനമല്ല സ്ഥാപകദിനം സ്ഥാനാര്‍ത്ഥിയുടെ സ്ഥ’, ‘സ്ഥാപനം അല്ല സ്ഥാപക ദിനം എന്നാണ് മിസ്റ്റര്‍ വെങ്കായം’, സ്ഥാപനമല്ല ഉള്ളി സുരേ സ്ഥാപകം.. സ്ഥാപക ദിനം…സ്കൂളിലും പോകില്ല തലക്കകത്ത് ചാണകവും പിന്നെങ്ങനാ..’ ഇങ്ങനെ പോകുന്നു പരിഹാസം. അതേസമയം, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോസ്റ്റ് തിരുത്താന്‍ ബിജെപിയോ സുരേന്ദ്രനോ തയ്യാറായിട്ടില്ല.
Discussion about this post