തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ ഉള്ള പ്രശ്ങ്ങള്‍ക്ക് കാരണക്കാര്‍ പിണറായി സര്‍ക്കാരാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. എന്‍ഡിഎ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരായല്ലെന്നും അവകാശങ്ങള്‍ നേടിയെടുക്കാനാണ് ജനങ്ങള്‍ സമരം ചെയ്യുന്നതെന്നും മുരളീധര്‍ റാവു വ്യക്തമാക്കി. അദ്ദേഹം എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഒപ്പം ശബരിമലയെ തകര്‍ക്കാന്‍ സിപിഎം വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ പിഎസ് ശ്രീധരന്‍പിള്ള ആരോപിച്ചു. ഇപ്പോള്‍ കോടതി വിധിയുടെ ബലത്തിലാണ് അതിന് ശ്രമിക്കുന്നതെന്നും 24 മണിക്കൂറിനകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ എന്‍ഡിഎ പുതിയ പ്രക്ഷോഭങ്ങളുമായെത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത് ഈ മാസം പത്തിന് പന്തളത്ത് നിന്നാണ്. യാത്രക്ക് നേതൃത്വം നല്‍കിയത് തുഷാര്‍ വെള്ളാപ്പള്ളി, മറ്റ് ഘടകക്ഷി നേതാക്കന്മാര്, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവരാണ്.
Discussion about this post