തൃശ്ശൂര്‍: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിആര്‍ സുനില്‍ കുമാര്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്തായിരുന്ന കമല്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു. അതേസമയം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ശതമാനം 66 ശതമാനത്തോടടുക്കുന്നു. വൈകിട്ട് 4.30 ന് പോളിംഗ് 65.93 ശതമാനമായി. പുരുഷന്‍മാര്‍ 66.32 ശതമാനവും സ്ത്രീകള്‍ 65.56 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 31.48 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.