കൊച്ചി: ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്. ഇത് വരെ വോട്ട് ചെയ്യാതിരുന്നവര്‍ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.
അതേസമയം ഒടുവില്‍ കിട്ടിയ വിവരം വച്ച് എറണാകുളം ജില്ലയിലെ പോളിംഗ് നിരക്ക് 60.11% ആണ്. പുരുഷ വോട്ടര്‍മാര്‍ : 63.18% സ്ത്രീ വോട്ടര്‍മാര്‍ : 57.17%, ട്രാന്‍സ് ജെന്‍ഡര്‍ : 22.22% എന്നിങ്ങനെയാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്.
പെരുമ്പാവൂര്‍ – 61.30, അങ്കമാലി- 62.35, ആലുവ – 61.43, കളമശേരി – 61.95, പറവൂര്‍ – 61.37, വൈപ്പിന്‍ – 59.66, കൊച്ചി- 54.51, തൃപ്പൂണിത്തുറ – 60.70, എറണാകുളം- 53.68, തൃക്കാക്കര – 57.53, കുന്നത്തുനാട് – 65.26, പിറവം – 60.63, മുവാറ്റുപുഴ – 58.87, കോതമംഗലം – 61.84 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം.
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 54.97 ആയി. പുരുഷന്‍മാര്‍ 56.74 ശതമാനവും സ്ത്രീകള്‍ 53.31 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 25.25 ശതമാനവും വോട്ട് രേഖപ്പെടുത്തി.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
Discussion about this post