മലപ്പുറം: മലപ്പുറത്ത് പ്രിസൈഡിങ് ഓഫീസർ കുഴഞ്ഞു വീണു. വാണിയമ്പലം സികെഎ ജിഎൽപി സ്കൂളിലെ 44എ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ ആന്റണി ആണ് കുഴഞ്ഞു വീണത്.
ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഒരുമണിക്കൂറോളം വോട്ടിങ് മുടങ്ങിയിരുന്നു. തുടർന്ന് തകരാർ തീർത്ത് വോട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് പ്രിസൈഡിങ് ഓഫീസർ കുഴഞ്ഞു വീണത്.
തുടർന്ന് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീണ്ടും ബൂത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.
രാവിലെ ഏഴുമണിക്ക് വോട്ടിങ് ആരംഭിക്കുന്ന സമയത്ത് തന്നെയാണ് മെഷിൻ തകരാറിലായിരുന്നു. ഇതോടെ വോട്ടിങ് ഒരു മണിക്കൂർ വൈകിയാണ് നടന്നത്.
Discussion about this post