കോഴിക്കോട്: 35 സീറ്റ് കിട്ടിയാല്‍ കേരളം കേരളം ഭരിക്കുമന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനം പോളിംഗ് ബൂത്തിലേയ്ക്ക് കടന്ന സാഹചര്യത്തിലാണ് സുരേന്ദ്രന് വീണ്ടും കേരളം ഭരിക്കുമെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തിയത്. എന്‍ഡിഎക്ക് ഈ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം തങ്ങള്‍ കേരളം ഭരിക്കുമെന്നും സുരേന്ദ്രന് വാദിക്കുന്നു.
ഇത് കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്താണെന്നും കെ സുരേന്ദ്രന് അവകാശപ്പെടുന്നുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തും ജയിക്കുമെന്ന് വിശ്വാസമുണ്ട്. എന്‍ഡിഎ ഈ തെരഞ്ഞെടുപ്പില്‍ കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്.
അടുത്ത അഞ്ച് വര്‍ഷക്കാലം ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് ആരംഭിച്ചു. കൊവിഡ് മഹാമാരിമൂലമുള്ള നിയന്ത്രണങ്ങലുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത പ്രചരണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡ് ഷോകള്‍ക്കും ഒടുവിലാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.
Discussion about this post