പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ അഞ്ച് വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു. നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം ആരംഭിച്ചത്. കനക ജോലിക്ക് പോയിരിക്കുകയായിരുന്നു. തിരിച്ചു വരുമ്പോഴാണ് ചലനമറ്റ നിലയില്‍ നിലയില്‍ തന്റെ മകളെ കണ്ടതെന്ന് കനക പറയുന്നു.
അലക്സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ തന്നെയും മര്‍ദ്ദിച്ചതായും കനക ആരോപിക്കുന്നു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മര്‍ദിച്ചിരുന്നതായി കനക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post