പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്രൂര മര്‍ദ്ദനമാണ് കുട്ടിക്ക് ഏറ്റത്. മര്‍ദ്ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. അമ്മയേയും പോലീസ് ചോദ്യംചെയ്യുകയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post