തൃശ്ശൂര്‍: അന്തരിച്ച സിനിമാ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകന് ഡോ.ബിജു. ബിജുവിന്റെ ‘ഓറഞ്ചു മരങ്ങളുടെ വീട്ടില്‍’ എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ബാലചന്ദ്രന് അഭിനയിച്ചിരുന്നു.
ചിത്രീകരണത്തിനിടെ ബാലചന്ദ്രനൊപ്പം ചെലവിട്ട നിമിഷങ്ങളാണ് ബിജു പങ്കുവയ്ക്കുന്നത്. വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകള്‍ കൂടി ബാക്കി വച്ചിട്ടാണ് പ്രിയ ബാലേട്ടന് വിട പറയുന്നത്.. ബിജു കുറിച്ചു.
ഓറഞ്ചു മരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴുള്ള ഏറെ രസകരമായ ദിനങ്ങള്‍ ഓര്‍മയില്‍ ഉണ്ട്….വാഗമണ്ണിലെ ഷൂട്ടിനിടയില്‍ ഷോട്ടില്‍ കാര്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഓടിച്ചെന്ന് കാറിനകത്ത് നിന്ന് പുറത്തിറക്കുമ്പോള്‍ പേടിച്ചുവിറച്ചിരുന്ന ബാലേട്ടന് സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞു, ഈ അപകടങ്ങള്‍ ഒക്കെ ഉണ്ടാവുമെന്നത് കൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്… ബിജു ഓര്‍മ്മകള്‍ കുറിയ്ക്കുന്നു.
ഡോ. ബിജുവിന്റെ കുറിപ്പ്:
”ഓറഞ്ചു മരങ്ങളുടെ വീട്ടില്‍ അഭിനയിച്ചു പോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് ബാലേട്ടന് അസുഖ ബാധിതന് ആകുന്നത്. ബാലേട്ടന് ഏറെ ഇഷ്ടപ്പെട്ടു ആസ്വദിച്ചു ചെയ്ത ഒരു വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു….ബാലേട്ടന്റെ ഏറെ വ്യത്യതസ്തമായ ഒരു വേഷവും..
വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകള്‍ കൂടി ബാക്കി വച്ചിട്ടാണ് പ്രിയ ബാലേട്ടന് വിട പറയുന്നത്..ഓറഞ്ചു മരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴുള്ള ഏറെ രസകരമായ ദിനങ്ങള്‍ ഓര്‍മയില്‍ ഉണ്ട്….വാഗമണ്ണിലെ ഷൂട്ടിനിടയില്‍ ഷോട്ടില്‍ ഓടിവന്ന കാര്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഓടി വന്നു അതില്‍ പേടിച്ചു വിറച്ചിരുന്ന ബാലേട്ടനെയും നെടുമുടി വേണു ചേട്ടനെയും ഗോവര്‍ദ്ധനെയും പുറത്തിറക്കുമ്പോള്‍ സ്വത സിദ്ധമായ ശൈലിയില്‍ ബാലേട്ടന്റെ പ്രസ്താവന…ഇങ്ങനെ ഈ അപകടങ്ങള്‍ ഒക്കെ ഉണ്ടാവുമെന്നത് കൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്..
ഒട്ടേറെ ഓര്‍മകള്‍ ആ ദിനങ്ങളില്‍ ഉണ്ട്…ഏറെ ആസ്വദിച്ചിരുന്നു ബാലേട്ടന് ആ ദിനങ്ങള്‍…ബാലേട്ടന്, വേണു ചേട്ടന്, കുളൂര്‍ മാഷ്, പ്രകാശ് ബാരെ, ദീപന് ശിവരാമന്, അനൂപ് ചന്ദ്രന്, കൃഷ്ണന് ബാലകൃഷ്ണന് തുടങ്ങി നാടക മേഖലയില്‍ നിന്നും വന്നവരുടെ ഒരു ഒത്തുകൂടല്‍ കൂടി ആയിരുന്നു ആ ലൊക്കേഷന്‍ ദിനങ്ങള്‍..അവിസ്മരണീയമായ ഒരു കഥാപാത്രത്തെ കൂടി അവതരിപ്പിച്ച ശേഷം ബാലേട്ടന് യാത്ര പോയി….ആദരാഞ്ജലികള്‍….
‘
Discussion about this post