മഞ്ചേശ്വരം: എൻഡിഎക്ക് ഇത്തവണ സർക്കാർ രൂപീകരിക്കുന്നതിനുള്ള പിൻബലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ വിചാരിച്ചാലൊന്നും എൻഡിഎയുടെ വിജയം തടയാനാവില്ല. പിണറായി വിജയൻ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോൾ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
നേമത്ത് എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാൽ പോലും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല. മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എൻഡിഎ വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
Discussion about this post