കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഭിന്നത വിജയത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസവുമായി മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളിൽ പോലും പ്രവർത്തകർ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്ടനെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും താൻ യുഡിഎഫിന്റെ ക്യാപ്റ്റനല്ലെന്നും അദ്ദേഹം സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു.
ശബരിമല വിഷയം ഉയർത്താൻ ബിജെപിക്ക് അവകാശമില്ല. അധികാരം ഉണ്ടായിട്ടും ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ ബിജെപിക്കായില്ലെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു. യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിയെ വിമർശിച്ച ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണെന്നും വിശദീകരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് എൽഡിഎഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
Discussion about this post