കൊച്ചി: തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചാരണത്തില്‍ സജീവമായി നടന്‍ മണികണ്ഠന്‍ ആചാരി.
തനിക്കറിയുന്ന സ്വരാജ് അഭിനയിക്കാനറിയാത്ത വ്യക്തിയാണ്, വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ, അദ്ദേഹം പോകാന്‍ തയ്യാറല്ല. അങ്ങനെ കാണിച്ച് വോട്ട് പിടിക്കാനോ, അണികളെ കൂട്ടാനോ അദ്ദേഹത്തിന് അറിയില്ലെന്നും
മണികണ്ഠന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘ജനങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം നാടിന്റെ വികസനവും ക്ഷേമവുമാണ്. ഇത് മുന്‍ നിര്‍ത്തിയാണ് തങ്ങള്‍ വോട്ട് ചോദിച്ചിട്ടുള്ളത്. ഈ നാട്ടില്‍ അഞ്ച് കൊല്ലം കൊണ്ട് വന്ന മാറ്റം, ഈ മാറ്റങ്ങളുടെ തുടര്‍ച്ചയ്ക്കാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്’- എം സ്വരാജ് പറഞ്ഞു. കേരളത്തിലെ മറ്റ് നിയോജക മണ്ഡലത്തിലെ പോലെ തൃപ്പൂണിത്തുറ മണ്ഡലത്തിലും ഇടതുപക്ഷത്തെ ജനം നെഞ്ചേറ്റുമെന്നും എം സ്വരാജ് പറഞ്ഞു.
‘ഒരു എംഎല്‍എ ജനങ്ങള്‍ക്ക് പ്രാപ്യനാണോ എന്ന് അറിയാനുള്ള ഒരു മാനദണ്ഡം അവശരായ രോഗികള്‍ക്ക് ലഭിക്കുന്ന സഹായമാണ്. അസുഖ ബാധിതരായ വ്യക്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ നിധിയില്‍ നിന്ന് സഹായം ലഭിക്കും. ഇത് എംഎല്‍എയുടെ കത്തോടു കൂടി അപേക്ഷിക്കുമ്പോഴാണ് സഹായം ലഭിക്കുക. എറണാകുളത്ത് ഇത്തരം സഹായം ലഭിച്ചവരുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വരുന്നത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്’- എം സ്വരാജ് പറഞ്ഞു.