കണ്ണൂര്‍: ആറ് പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച ഇടതു മംഗള ഗാനം വീണ്ടും ഈ
തെരഞ്ഞെടുപ്പിനായി പുനരാവിഷ്‌കരിച്ചു. സുമങ്ങള്‍ അണിയും മാമല നാടേ, വളരുക നീ വേഗം” എന്ന ഗാനമാണ് പുനരവതരിപ്പിക്കുന്നത്.
63 വര്‍ഷങ്ങള്‍ക്കു മുമ്പ്, 1958ല്‍ ഓ.വി.അബ്ദുല്ല രചിച്ച് ടിസി ഉമ്മര്‍ മാളിയേക്കല്‍ ഈണം നല്‍കിയ ഇടതു കാഹള ഗാനമാണ് പുനരവതരിപ്പിച്ചിച്ചത്. കേരളത്തിലെ ആദ്യ ഗവണ്മെന്റായ ഇഎംഎസ്. മന്ത്രിസഭയുടെ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി ഇഎംഎസും, എകെജിയും അടക്കം നിരവധി നേതാക്കളുടെ സാന്നിധ്യത്തില്‍ ആണ് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
അറുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഗാനം വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുമ്പോഴും പ്രസക്തി ഏറുകയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ സിതാര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് പാടിയിരിക്കുന്നത്.
തലശ്ശേരിയിലെ പ്രമുഖ കുടുംബമായ ഒലിയത് വാഴയിലെ കുടുംബാംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. മുസ്തഫ സഫീര്‍ ഓവിയാണ് പുനരാവിഷ്‌കരിക്കുന്നതിനു നേതൃത്വം നല്‍കിയത്.
കേരളത്തിലെ ആദ്യ ഗവണ്മെന്റായ ഇ.എം.എസ് മന്ത്രിസഭയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി സ.ഇ.എം.എസും, സ.എ.കെ.ജിയും അടക്കം നിരവധി നേതാക്കളുട സാന്നിധ്യത്തില്‍ ആണ് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അറുപത്തി മൂന്നു വര്‍ഷങ്ങള്‍ശേഷം ഈ ഗാനം വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുമ്പോഴും പ്രസക്തി ഏറുകയാണ്.
കേരളം മറ്റൊരു നിയമസഭ തെരെഞ്ഞെടുപ്പില്‍, നമ്മുടെ എല്ലാവരുടെയും അനിഷേധ്യ നേതാവായ സ. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയക്കൊടി പാറിക്കുമ്പോള്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മംഗള ഗാനം ജനഹൃദയങ്ങളില്‍ സാഭിമാനം എത്തുകയാണ്.
ഓ.വി – ടി.സി ജോഡിയും, ജനത സംഗീതസഭയും 1950-56 ല്‍ തലശ്ശേരിയിലെ പ്രമുഖ മുസ്ലിം തറവാടുകളിലെ യുവാക്കള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളാല്‍ ആവേശം കൊള്ളുകയുണ്ടായി . അതില്‍ തന്നെ പ്രധാന തറവാടുകളായ ഒലിയത് വാഴയിലെയും , മാളിയേക്കല്‍, ഒലിയത് കുടുംബങ്ങളില്‍ നിന്നും ഉള്ള യുവാക്കള്‍ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി പ്രവര്‍ത്തനം തുടങ്ങുകയുണ്ടായി.
അക്കൂട്ടത്തില്‍ അഡ്വക്കേറ്റ് ഓ. വി അബ്ദുല്ല ഒരു മികച്ച വാഗ്മിയും ഗാനരചയിതാവും എഴുത്തുകാരനും ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകളും പ്രസംഗങ്ങളും പാര്‍ട്ടി സമ്മേളനങ്ങളിലും, പരിപാടികളിലും മുഖ്യ ആകര്‍ഷണം ആയിരുന്നു. ഹാര്‍മോണിയത്തില്‍ അത്ഭുതം സൃഷ്ടിക്കുന്ന മാളിയേക്കല്‍ ടി.സി. ഉമ്മര്‍ തലശ്ശേരിയിലെ ഗാന സദസ്സുകളുടെ ഹരമായിരുന്നു. ഓ. വി. യുടെ ആവേശം തുളുമ്പുന്ന രചനകളും, കവിതകളും ടി.സി യുടെ മധുര സംഗീതത്തില്‍ ഇമ്പമാര്‍ന്ന ഗാനങ്ങളായി മാറി.
ഇടതുപക്ഷ ആഭിമുഖ്യമുള്ള, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയായി ‘ജനതാ സംഗീതസഭ’ എന്ന ഒരു സംഗീത സംഘം 1957ല്‍ ഓ. വി അബ്ദുല്ല, ടി.സി ഉമ്മര്‍, കൃഷ്ണയ്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍1 958ല്‍ ഓ.വി രചിച്ച് ടി. സി സംഗീതം ചെയ്ത ‘സുമങ്ങള്‍ അണിയും’ എന്ന് തുടങ്ങുന്ന ഗാനം കേരള സംസ്ഥാന രൂപവത്കരണത്തി ന്റെയും, ഇ.എം.എസ് മന്ത്രിസഭയുടെയും ആഘോഷ പരിപാടി തലശേരിയില്‍ നടന്നപ്പോള്‍ മംഗള ഗാനം ആയി അവതരിപ്പിച്ചു.
പിന്നീട് തുടര്‍ന്നങ്ങോട്ട് ഓ. വി-ടി. സി ജോഡിയുടെ ഒരു പാട് ഗാനങ്ങള്‍ തലശ്ശേരിയിലെയും ഉത്തര മലബാറിലെ കമ്മ്യൂണിസ്റ്റ് – ഇടതു ഹൃദയങ്ങള്‍ കീഴടക്കുകയും , ആവേശം പകരുകയും ചെയ്തു എന്നതൊരു ചരിത്ര സത്യമാണ്. പാര്‍ട്ടി സമ്മേളനങ്ങളിലും പരിപാടികളിലും ഈ ഗാനങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയായി മാറി.
അഡ്വ. ഓ.വി അബ്ദുല്ല പില്‍ക്കാലത്തു കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുട കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായി. രണ്ടു തവണ തലശേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ടി.സി ഉമ്മര്‍ അകാലത്തില്‍ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ മധുര താരമായ ഗാനങ്ങള്‍ ഈ ജോഡിയുടേതായി നമുക്ക് ലഭിക്കുമായിരുന്നു.
അവരുടെ ഗാനങ്ങളിലെ മനുഷ്യ സ്‌നേഹ സന്ദേശം ഇന്നും വളരെ പ്രസക്തിയുള്ളതാണ്. ഒരു കാലഘട്ടത്തില്‍ തലശ്ശേരിയിലെയും ഉത്തര മലബാറിലെയും സംഗീത പ്രേമികളെയും ഇടതു പക്ഷ അനുഭാവികളെയും ആവേശത്താല്‍ പ്രോജ്വലിപ്പിച്ച ഈ ജോഡിയുടെ, ഏറ്റവും മനോഹരമായ ഈ ഗാനം, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കികൊണ്ട് വീണ്ടും കേരളത്തിലെ ജനങ്ങളുടെ ഹൃദയം കവരുവനായി സമര്‍പ്പിക്കുകയാണ്.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ സിതാര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവര്‍ പാടിയ ഈ ഗാനം. ഓ.വി കുടുംബാംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. മുസ്തഫ സഫീര്‍ ഓ. വി യാണ് പുനരാവിഷ്‌കരിക്കുന്നതിനു നേതൃത്വം നല്‍കിയിരിക്കുന്നത്. ഗാനം അവതരിപ്പിക്കുന്നത് മാസ്സ് മീഡിയയും, മ്യൂസിക് പ്രൊമോട്ടേഴ്‌സും ചേര്‍ന്നാണ്.
Discussion about this post