പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘സര്‍ഗവിദ്യാലയം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ നിന്ന് എഴുത്തുകാരന് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി.
ലൈംഗികാരോപണ വിധേയനായ സിപിഎം നേതാവും എംഎല്‍എയുമായ പികെ ശശിക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് ഈ പിന്മാറ്റത്തിനു പിന്നിലെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കാത്തതിനു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സംഘാടകരെ എംടി അറിയിച്ചിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടകന്‍ എംടിയും അധ്യക്ഷന്‍ പികെ ശശിയുമായിരുന്നു. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്.
പീഡന ആരോപണം നേരിടുന്ന പികെ ശശിക്കൊപ്പം വേദി പങ്കിടുന്നതിനെതിരെ നിരവധി കത്തുകള്‍ എംടിക്ക് ലഭിച്ചിരുന്നെന്നാണ് അറിയുന്നത്.
Discussion about this post