കൊച്ചി: ബിരിയാണി ഉണ്ടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് 19കാരിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗ് ചെയ്ത സംഭവത്തില്‍ നാല് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനായിയ 19കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
സലിം മണ്ഡല്‍ (30) മുകളിന്‍ അന്‍സാരി (28) മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല എണ്‍പതാം കോളനിയില്‍ ഭര്‍ത്താവുമൊന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷം ഇവരോട് സൗഹൃദം നടിച്ചെത്തിയ പ്രതികള്‍ ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ശേഷം, ഇവരുടെ ആവശ്യപ്രകാരം മുറിയിലെത്തിയ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം, സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാന്‍ പ്രതികള്‍ ശ്രമം നടത്തി. ഇതിനിടയിലാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടുന്നത്.
Discussion about this post