കൊറോണ കാലത്ത് രാവ് പകല്‍ എന്ന വ്യത്യാസമില്ലാതെയുള്ള ഓട്ടപാച്ചിലിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കുടുംബത്തെ ഒരു നോക്ക് കാണാതെ കൊറോണ ബാധിതരെ ശുശ്രൂക്ഷിക്കുന്ന ജോലിയിലാണ് ഇവര്‍. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നൃത്തം.
ചെറിയ വിശ്രമവേളയിലാണ് ഇവരുടെ അമ്പരപ്പിക്കുന്ന നൃത്തചുവടുകള്‍ വെച്ചത്. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. റാ റാ റാസ്പുടിന്, ലവര് ഓഫ് ദി റഷ്യന്‍ ക്വീന്‍ എന്ന തകര്‍പ്പന്‍ ഗാനത്തിനാണ് അതിലേറെ നിറംപകരുന്ന നൃത്ത ചുവടുകള്‍ വെച്ചത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനുമാണ് ഈ മിടുക്കര്‍. ഒരൊറ്റ രാത്രി കൊണ്ട് വെീഡിയവെറലായി മാറിയതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ഇവര്‍. പാട്ടിന്റെ താളത്തിനൊത്ത് അനായാസ മെയ് വഴക്കത്തോടെ ചുവടുകള്വെക്കുന്ന ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമാണ്.
Discussion about this post