തിരുവനന്തപുരം: കോന്നിയിലും കഴക്കൂട്ടത്തും എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോന്നിയിലും കഴക്കൂട്ടത്തും ശബരിമല വിഷയം ആളിക്കത്തിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം.
അതേസമയം മോഡിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. ത്രിപുരയിലേതു പോലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിക്കളയാമെന്നു കരുതിയിട്ടാണ് സംഘ്പരിവാറിന്റെ പുറപ്പാടെങ്കില്‍ അവര്‍ സ്വപ്നം കാണാത്ത തിരിച്ചടി നല്കുമെന്നു പിണറായി വിജയന് പറഞ്ഞു.
‘കേരളത്തിന്റെ മതനിരപേക്ഷ മനസ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങള്‍ അറബിക്കടലിലേക്കു വലിച്ചെറിയും. കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയസാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബിജെപി. എന്നിട്ടും ഇവരുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും എന്ത് ഉദ്ദേശത്തിലാണ്?
ത്രിപുരയില്‍ കോണ്‍ഗ്രസിനെ മുഴുവനായി വിഴുങ്ങിയാണ് ബിജെപി തടിച്ചുചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസും ലീഗുമായി ചേര്‍ന്ന് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.
വികസനകാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ബിജെപിയും തയ്യാറാകുന്നില്ല. രണ്ടുകൂട്ടരും ഒളിച്ചോടുകയാണ്.
വികസനം വേണ്ട ഇരട്ടവോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഒറ്റ വോട്ടുപോലും ഇരട്ടവോട്ടായി ചെയ്യരുതെന്നാണ് തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്.
ആശുപത്രികള്‍, കാര്‍ഷികരംഗത്തെ ഉല്പാദന വര്‍ധനവ്, വിശപ്പുരഹിത കേരളം തുടങ്ങി ജനജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനം. ബിജെപിയോ കോണ്‍ഗ്രസോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ?’ പിണറായി ചോദിച്ചു.
Discussion about this post