തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശത്തില്‍ വിയോജിപ്പ് വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദഗിരി പ്രധാനമന്ത്രിയുടെ പരാമര്‍ശനത്തിന് മറുപടിയുമായെത്തിയത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തി പ്രയോഗിച്ചു എന്ന മോഡിയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി, വിശ്വാസികള്‍ക്കെതിരെയല്ല ലാത്തിപ്രയോഗം ഉണ്ടായതെന്നും സാമൂഹ്യവിരുദ്ധരോടും ‘പ്ലാന്‍ സി’ നടപ്പിലാക്കാന്‍ വന്നവരോടുമാണ് പോലീസ് ലാത്തി പ്രയോഗിച്ചത് എന്നാണ് അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്.
പരിഹാസത്തിന്റെ ഭാഷയിലാണ് സന്ദീപാനന്ദ ഗിരി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേളയില്‍ പ്രധാനമന്ത്രി നടത്തിയ ‘സോമാലിയ’ പരാമര്‍ശത്തെ കുറിച്ചും സന്ദീപാനന്ദഗിരി തന്റെ കുറിപ്പില്‍ പറയുന്നു.
”ആദരണീയ പ്രധാനമന്ത്രിയുടെ അറിവിലേക്ക്,
ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ കേരളാപോലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല.
പോലീസ് ലാത്തി പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധരോടും, പ്ളാന്‍ C പാസ്സാക്കാന്‍ വന്നവരോടുമാണ്.
അയ്യപ്പവേഷംകെട്ടി കുത്തിത്തിരിപ്പിനുവന്നവരെ പോലീസും ജനങ്ങളും നേരിട്ടിട്ടുണ്ട്.
കൂടുതലറിയാന്‍ അങ്ങ് ”എടപ്പാള്‍ ഓട്ടം ”എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ അറിയാന്‍ കഴിയും.
അങ്ങ് മുമ്പു പറഞ്ഞ സോമാലിയയിലെ മൂന്ന് ഇടങ്ങളില്‍ അങ്ങയുടെ പാര്‍ട്ടിക്ക് ആളില്ല മറന്നു പോവരുത്”
ആദരണീയ പ്രധാനമന്ത്രിയുടെ അറിവിലേക്ക്,
ശബരിമലയിൽ വിശ്വാസികൾക്ക് നേരെ കേരളാപോലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല.
പോലീസ് ലാത്തി…Posted by Swami Sandeepananda Giri on Friday, 2 April 2021
Discussion about this post