രാഹുല്‍ ഗാന്ധി നേമത്തേക്ക്: പ്രിയങ്കയ്ക്ക് പകരം മുരളീധരന്റെ പ്രചാരണത്തിന് എത്തും

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയ്ക്ക് പകരം നേമത്ത് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എത്തും. കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍ പ്രചാരണത്തിനെത്തില്ലെന്ന് അറിയിച്ചത്.

അതേസമയം, പ്രിയങ്കയുടെ അഭാവത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്തെത്തും.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോയത്. അടുത്ത മൂന്നുദിവസത്തെ പ്രചരണ പരിപാടികള്‍ റദ്ദുചെയ്യുകയാണെന്നുമാണ് പ്രിയങ്ക വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്.

കോവിഡ് പരിശോധയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് നീരീക്ഷണത്തില്‍ പോകുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറമെ അസമിലെയും തമിഴ്‌നാട്ടിലെയും പര്യടനങ്ങളും റദ്ദു ചെയ്തു. ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും ഞായറാഴ്ച കേരളത്തിലുമായി മുഴുനീള പ്രചാരണം നടത്താനായിരുന്നു പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നത്.

Exit mobile version