ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്തില്ല. കോവിഡ് 19 നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്.
നാളെ നേമത്ത് പ്രചാരണത്തിന് എത്താനിരുന്നതാണ് പ്രിയങ്ക.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. പ്രിയങ്കയ്ക്ക് കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലും മൂന്നോ നാലോ ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്നാട്ടില്‍ വന്ന് അതിനുശേഷം കേരളത്തിലേക്ക് വരാനായിരുന്നു പദ്ധതി. പ്രചാരണം അവസാനിക്കുന്ന ദിവസം നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പ്രിയങ്കയുടെ തീരുമാനം.
हाल में कोरोना संक्रमण के संपर्क में आने के चलते मुझे अपना असम दौरा रद्द करना पड़ रहा है। मेरी कल की रिपोर्ट नेगेटिव आई है मगर डॉक्टरों की सलाह पर मैं अगले कुछ दिनों तक आइसोलेशन में रहूँगी। इस असुविधा के लिए मैं आप सभी से क्षमाप्रार्थी हूँ। मैं कांग्रेस विजय की प्रार्थना करती हूँ pic.twitter.com/B1PlDyR8rc
— Priyanka Gandhi Vadra (@priyankagandhi) April 2, 2021
Discussion about this post