തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സച്ചിൻ പൈലറ്റ് ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. കേരളത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ദേശീയതലത്തിൽ ബിജെപി നടത്തുന്നതെന്ന് സച്ചിന് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുണ്ടായിരുന്ന ബിജെപിയെ ഇക്കുറി കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ തൂത്തെറിയുമെന്നുറപ്പാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന ബിജെപിയുടെ തനിപ്പകർപ്പാണ് കേരളത്തിലെ ഇടതുസർക്കാറെന്നും സച്ചിൻ വിമർശിച്ചു. കർഷകസമരത്തോട് കേന്ദ്രം കാണിക്കുന്നതിന് സമാനമായ നയമാണ് മത്സ്യത്തൊഴിലാളികളോട് സംസ്ഥാനസർക്കാർ ചെയ്യുന്നത്. മത്സ്യ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഒപ്പമെന്ന് പറയുന്ന സിപിഎം കോർപ്പറേറ്റുകളുമായി കൈകോർക്കുകയും കടലും കടപ്പുറവും അമേരിക്കൻ കമ്പനിക്ക് തീറെഴുതുകയുമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇടതുഭരണകാലത്താണ് സംസ്ഥാനത്ത് ബിജെപി വളരുന്നതും കരുത്താർജിക്കുന്നതും.അവർ തമ്മിലുള്ള ധാരണ ശക്തമാണെന്നതിന് തെളിവാണതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post