പാലക്കാട്: ‘പെന്ഷന് കിട്ടീട്ടോ മകനേ, ഇപ്പോ ബുദ്ധിമുട്ടൊക്കെ മാറീ’ ഇത് 80കാരി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപി പ്രമോദിനെ ചേര്‍ത്ത് പിടിച്ച് നിറകണ്ണുകളോടെ പറഞ്ഞ വാക്കുകളാണ്. പിരായിരി പൂടൂരില്‍ സ്വീകരണയോഗം കഴിഞ്ഞു വോട്ടു തേടുന്നതിനിടയിലാണ് മനസ് നിറയ്ക്കുന്ന വാക്കുകള്‍ എത്തിയത്.
സര്‍ക്കാര്‍ 5 വര്‍ഷം തുടര്‍ന്ന ക്ഷേമപദ്ധതികള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ് ഈ അമ്മയെന്ന് സിപി പ്രമോദ് പറഞ്ഞു. ഇത്തരം ലക്ഷക്കണക്കിനാളുകളുടെ സന്തോഷമാണു കരുത്ത്. സര്‍ക്കാര്‍ എല്ലാ വിഭാഗം ആളുകളെയും സഹായിച്ചിട്ടുണ്ട്. അവരുടെ തുണ ഇത്തവണയും എല്‍ഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് പ്രമോദ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ കളമശ്ശേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനോടും പ്രായമായ അമ്മ നിറകണ്ണുകളോടെ ചേര്‍ത്ത് പിടിച്ച് മോന് ജയിക്കണമെന്ന് പറഞ്ഞ വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇടംനേടിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 600 രൂപയാണ് പെന്ഷന് കൊടുത്തിരുന്നത്. സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ പെന്ഷന് തുക എത്തി നില്‍ക്കുന്നത് 1600ല്‍ ആണ്. 2021 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാരം 2500ലേയ്ക്ക് എത്തിക്കുമെന്ന് സിപിഎം ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
Discussion about this post