തിരുവനന്തപുരം: നാട്ടിലേക്ക് ഒരിക്കൽ പോലും വന്നിട്ടില്ലെങ്കിലും പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഇന്ത്യയിൽ നികുതി നൽകണമെന്ന് കേന്ദ്രം. ധനകാര്യ ബില്ലിലെ ഭേദഗതിയിലാണ് പ്രവാസികളുടെ വരുമാനത്തിന് നികുതിയെന്ന കാര്യവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തത വരുത്തണമെന്ന് ഡോ. ശശി തരൂർ എംപി ആവശ്യപ്പട്ടു.
നികുതി നൽകേണ്ടതില്ലാത്ത രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾ, വർഷത്തിൽ ഒരുദിവസംപോലും നാട്ടിൽ വന്നിട്ടില്ലെങ്കിലും അവരുടെ വരുമാനത്തിന് നികുതി നൽകണമെന്നാണ് ഭേദഗതി. പ്രവാസികളോട് കേന്ദ്രം കാട്ടുന്ന ചതിയാണിതെന്നും ശശി തരൂർ പറഞ്ഞു.
വ്യക്തതയില്ലാത്ത തരത്തിലാണ് ഇക്കാര്യത്തിലുള്ള ബിൽ രഹസ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രവാസികൾ നാട്ടിൽ സമ്പാദിക്കുന്ന വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതിയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്. അതാണിപ്പോൾ മാറ്റിയത്. ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും മറുപടിയുണ്ടായിട്ടില്ല എന്നും തരൂർ വ്യക്തമാക്കി
Discussion about this post