തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിനിടയെ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിന്റെ ഉള്ളടക്കം വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ബഹളത്തിനിടെ ബില്ലുകളുടെ കാര്യം മുങ്ങിപോകരുതെന്നാണ് മുഖ്യമന്ത്രി കുറിപ്പലൂടെ തന്നെ അറിയിച്ചതെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു. സഭ പിരിയാന്‍ പിണറായി വിജയന്‍ സ്പീക്കറിന് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
സ്പീക്കര്‍ക്കെതിരെ ആരോപണമുയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും, അവരുടെ രാഷ്ട്രീയ ലാഭത്തിന് ചൂട്ട് പിടിക്കലല്ല സ്പീക്കറുടെ ജോലിയെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.സ്പീക്കര്‍ ഏകാധിപതിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് താനിപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെടി ജലീലിനെ രക്ഷിക്കുന്നതിന് വേണ്ടി സഭ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശമാണ് കുറിപ്പിലൂടെ സ്പീക്കറെ അറിയിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. ഇതിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസം പ്രതിപക്ഷം ഉന്നയിച്ച ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു
Discussion about this post