വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാനുണ്ടോ? രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാൻ ഉണ്ടോയെന്നാണ് പിണറായി ട്വിറ്ററിലൂടെ വെല്ലുവിളി ഉയർത്തിയത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചർച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്.

അവർക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ അഞ്ചുവർഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? പിണറായി ട്വീറ്റിലൂടെ ചോദിച്ചു.

Exit mobile version