കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബ ശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലെറിഞ്ഞത്. എലത്തൂര്‍ സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.സംഭവസമയത്ത് കാറില്‍ ആരും ഉണ്ടായിരുന്നില്ല. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ് വാഹനത്തിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളെ നടക്കാവ് പോലീസ് കസ്റ്റിഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കാര്‍ ആക്രമിച്ച ശേഷം ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും കളക്ടറേറ്റ് വളപ്പിനുള്ളിലുള്ളവര് പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തെ എലത്തൂരിലെ പെട്രോള്‍ പമ്പിലും ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി പോലീസ് പറയുന്നു.