തന്റെ മകളുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതായി പിതാവിന്റെ പരാതി. ഫേസ്ബുക്കിലൂടെയാണ് വ്യാജ പ്രചരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ‘ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ റേഷന്‍ ഏഴ് മാസം പൂഴ്ത്തിവെച്ച സര്‍ക്കാരിന് എന്റെ അച്ഛനമ്മമാരുടെയും കുടുംബക്കാരുടെയും വോട്ടില്ല’ എന്ന ഒരു പോസ്റ്റര്‍ കൈയില്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് എഡിറ്റ് ചെയ്ത ഫോട്ടോയാണെന്ന് പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷം മുമ്പ് വിദ്യാഭ്യാസത്തെ സംബന്ധിച്ച് എഴുതിയ ഒരു പോസ്റ്ററുമായി അന്ന നില്‍ക്കുന്ന ഫോട്ടോ പിതാവ് ജോസഫ് ഷാജി കുഴിഞ്ഞാലില്‍ എന്ന തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇത് എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പ്രചരണം കൊഴുപ്പിക്കുന്നത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി ഇത് പ്രചരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനിലും വിദ്യാര്‍ത്ഥിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ചിത്രം വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിക്കുന്നതായി കാണുന്നു… ഈ ചിത്രത്തില്‍ കാണുന്നത് എന്റെ മകളാണ്. ബാലസംഘം ഏരിയാ സെക്രട്ടറിയാണവള്‍! ഹൈടെക്കായി മാറിയ എയ്ഡഡ് സ്‌കൂളിലാണ് പഠിക്കുന്നത്…. 5 കൊല്ലമായി ലോഡ്‌ഷെഡിങ്ങോ പവര്‍കട്ടോ ഇല്ലാത്ത കേരളത്തില്‍, വൈദ്യുതി മന്ത്രി സഖാവ് മണിയാശാന്റെ ജില്ലയിലാണ് താമസിക്കുന്നത്. കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ പഠനം നടത്തിയ കേരളത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം കുറിക്കുന്നു.
കേരളത്തിലൊരാള്‍ പോലും പട്ടിണിയാവരുത് എന്ന് നിര്‍ബ്ബന്ധമുള്ള സഖാവ് പിണറായി നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനത്തിലും അഭിമാനിക്കുന്ന, പിന്തുണക്കുന്ന, ചേര്‍ന്നു നില്‍ക്കുന്ന സിപിഎം അനുഭാവ കുടുംബമാണ് ഞങ്ങളുടേത്.. സഖാവ് പിണറായി വിജയന്റെ പാര്‍ട്ടിക്കു തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഓരോ വോട്ടുമെന്നും അദ്ദേഹം ഉറപ്പോടെ പറഞ്ഞു. അന്നം മുടക്കാന്‍ പ്രതികാരപക്ഷ നേതാവും.. അതിനെ ന്യായീകരിക്കാന്‍ കുറച്ചണികളും.. അതിനായി ഉളുപ്പില്ലാത്ത പ്രചാരണവും. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഈ ചിത്രം വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിക്കുന്നതായി കാണുന്നു… ഈ ചിത്രത്തില്‍ കാണുന്നത് എന്റെ മകളാണ്.ബാലസംഘം ഏരിയാ സെക്രട്ടറിയാണവള്‍! ഹൈടെക്കായി മാറിയ എയ്ഡഡ് സ്‌കൂളിലാണ് പഠിക്കുന്നത്…. 5 കൊല്ലമായി ലോഡ്‌ഷെഡിീങ്ങോ പവര്‍കട്ടോ ഇല്ലാത്ത കേരളത്തില്‍, വൈദ്യുതി മന്ത്രി സഖാവ് മണിയാശാന്റെ ജില്ലയിലാണ് താമസിക്കുന്നത്.കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ പഠനം നടത്തിയ കേരളത്തിലാണ് ജീവിക്കുന്നത്…
കേരളത്തിലൊരാള്‍ പോലും പട്ടിണിയാവരുത് എന്ന് നിര്‍ബ്ബന്ധമുള്ള സഖാവ് പിണറായി നയിക്കുന്ന LDF സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനത്തിലും അഭിമാനിക്കുന്ന, പിന്തുണക്കുന്ന, ചേര്‍ന്നു നില്‍ക്കുന്ന CPIM അനുഭാവ കുടുംബമാണ് ഞങ്ങളുടേത്.. സഖാവ് പിണറായി വിജയന്റെ പാര്‍ട്ടിക്കു തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഓരോ വോട്ടും!
അന്നം മുടക്കാന്‍ പ്രതികാരപക്ഷ നേതാവും.. അതിനെ ന്യായീകരിക്കാന്‍ കുറച്ചണികളും.. അതിനായി ഉളുപ്പില്ലാത്ത പ്രചാരണവും!
സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.