ഇടുക്കി: സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷനുമായ കനയ്യ കുമാര്‍. മലയാളികള്‍ വിദ്യാഭ്യാസമുള്ളവരാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോവില്ല. കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.
യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ.
ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് ഇന്ത്യയ്ക്കാവശ്യം. ജനത്തിന്റെ പങ്കാളിത്തത്തോടെയുള്ള വികസനമാണ് രാജ്യത്തിനാവശ്യമെന്നും കനയ്യ ചൂണ്ടിക്കാട്ടി. ഗുജറാത്ത് മാതൃക കോര്‍പ്പറേറ്റ് കൊള്ളയുടേതാണ്. ഇതല്ല രാജ്യത്തിന് വേണ്ടതെന്നും കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടു.