കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂലം എന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം പ്രചരണത്തിലൂടെ കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണെന്നും ആര് ഭരിക്കുമ്പോഴാണ് കോര്‍പ്പറേറ്റുകള്‍ തടിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ആര് ഭരിക്കുമ്പോഴാണ് കോര്‍പ്പറേറ്റുകള്‍ തടിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ആഗോളവത്കരണ നയം നടപ്പാക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ് നയങ്ങള്‍ തീവ്രമാക്കി നടപ്പാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസ് തുടങ്ങിവച്ച നയങ്ങളാണ് ബിജെപി തുടരുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Discussion about this post