വിനോദിനി ബാലകൃഷ്ണൻ ഉപയോഗിക്കുന്നത് കവടിയാറിൽ നിന്നും സ്വന്തമായി വാങ്ങിയ ഐ ഫോൺ; കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വിനോദിനി ബാലകൃഷ്ണൻ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോൺ എന്ന് ക്രൈംബ്രാഞ്ച്. സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തള്ളി.

വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. സത്യം തെളിയിക്കണമെന്ന വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്.

കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നാണ്. ഇതേ കടയിൽ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോൺ വാങ്ങിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്.

സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്ന് വിനോദിനിക്ക് നൽകിയ അതേ മോഡൽ ഫോൺ സ്റ്റാച്യുവിലെ കടയിലും നൽകിയിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്റ്റാച്യുവിലെ കടയിൽ നിന്നാണ് സന്തോഷ് ഈപ്പൻ ഐഫോൺ വാങ്ങി സ്വപ്നയ്ക്ക് നൽകിയതെന്നാണ് റിപ്പോർട്ട്.

Exit mobile version