കോഴിക്കോട്: താന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. പുതു തലമുറകള്‍ക്ക് വഴിമാറികൊടുക്കുകയാണന്നും സുധീരന് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം 25 വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായിരുന്നു. പക്ഷെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പിന്നീട് മത്സരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടത് പക്ഷത്തിന് തുടര്‍ഭരണം കിട്ടില്ലെന്നും സുധീരന് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുത്താണ് തുടര്‍ഭരണമെന്ന പ്രചാരണം സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. സര്‍വേകളൊക്കെ അന്തിമ ഫലമാണ് എന്ന് ആരും കരുതുന്നില്ലെന്നും വിഎം സുധീരന് കോഴിക്കോട് പ്രതികരിച്ചു.
നേമത്ത് മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് വന്നിട്ടുള്ള എല്ലാ പോരായ്മകളും തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തി കെ.മുരളീധരന് ചരിത്ര വിജയം നേടുമെന്നും സുധീരന് പറഞ്ഞു.
Discussion about this post