തൃശ്ശൂര്‍: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പ്രതികരണം അറിയിച്ച് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തലമുണ്ഡനം ചെയ്ത സംഭവം വളരെ വിഷമമുണ്ടാക്കിയെന്ന് സുരേഷ് ഗോപി പറയുന്നു.
പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീയ്ക്ക് ഗര്‍ഭപാത്രം എന്ന് പറയുന്നത് പോലെ തന്നെയാണ് അവളുടെ സീമന്തരേഖയും. അത് വ്യക്തമാകണമെങ്കില്‍ കേശം വേണം.
സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ് സംഭവിച്ചത്’, സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.
Discussion about this post