തിരുവനന്തപുരം: കോവിഡ് വാക്‌സിൻ ആരോഗ്യപ്രവർത്തകർക്കും വയോധികർക്കും നൽകി തുടങ്ങിയതിന് പിന്നാലെ 45 വയസിനുമേൽ പ്രായമുള്ളവർക്ക് നാളെ മുതൽ വിതരണം ചെയ്യു. വ്യാഴാഴ്ച കോവിഡ് പ്രതിരോധ മരുന്നുവിതരണംതുടങ്ങുമെന്ന് സർക്കാർ അറിയിച്ചു.
ദിവസേനെ രണ്ടരലക്ഷം പേർക്ക് വീതം മരുന്നുനൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം.
ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്‌പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻപിആർ, സ്മാർട്ട് കാർഡ്, വോട്ടർ ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയൽകാർഡ് കൈയിൽ കരുതണം.
ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേർ ആദ്യഡോസ് മരുന്ന് സ്വീകരിച്ചുകഴിഞ്ഞു. അതിൽ 3,87,453 പേർ രണ്ടാം ഡോസും സ്വീകരിച്ചു.