പുഴയില്‍ മുങ്ങിതാഴ്ന്ന് ഏഴ് വയസുകാരി; കരയില്‍ നിന്ന് ഉറക്ക് വിളിച്ച് കുഞ്ഞനിയന്‍, രക്ഷകനായി പത്താം ക്ലാസുകാരനും!

കോട്ടയം: പുഴയില്‍ മുങ്ങിതാഴ്ന്ന ഏഴ് വയസുകാരിക്ക് രക്ഷകനായി പത്താം ക്ലാസുകാരി. കരയ്ക്ക് നിന്ന് ‘ചേച്ചി… ഈ കൈയില്‍ പിടിച്ചോ… ഇങ്ങ് നീങ്ങി വാ… ഞാന്‍ പിടിക്കാം ചേച്ചിയെ’ എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് കുഞ്ഞനിയനും. ഈ സാഹചര്യത്തിലാണ് സഹായ ഹസ്തവുമായി പത്താം ക്ലാസുകാരന്‍ എത്തിയത്.

തിരുവാര്‍പ്പ് പരപ്പേല്‍ പിആര്‍ കാശിനാഥ് ആണ് രക്ഷകനായി എത്തിയത്. സൈക്കിളില്‍ പോകവെയാണ് കാശിനാഥ് മുങ്ങിതാഴുന്ന ഏഴുവയസുകാരിയെ കണ്ടത്. മറുത്ത് ചിന്തിക്കാതെ സൈക്കിള്‍ നിലത്ത് തന്നെ ഇട്ട് വെള്ളത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നു. ശേഷം കുട്ടിയെ പൊക്കിയെടുക്കുകയും ചെയ്തു. കുറച്ച് വെള്ളം കുടിച്ചെന്നതൊഴിച്ചാല്‍ കുട്ടിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് കുടുംബം അറിയിച്ചു.

തിരുവാര്‍പ്പ് മാലത്തുശ്ശേരിയില്‍ ഷാമോന്റെയും സജീനയുടെയും മകളായ ഏഴുവയസ്സുകാരി റെമീഷയാണ് വെള്ളത്തില്‍വീണത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുശേഷം റമീഷയും അനിയനും അയല്‍പക്കത്തുള്ള വേറൊരു കുട്ടിയുമായി കടയില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അനുജന്റെ ചെരുപ്പ് ആറ്റില്‍വീണപ്പോള്‍ കൈയിട്ടെടുക്കാന്‍ ശ്രമിക്കവേയാണ് റമീഷ വെള്ളത്തിലേയ്ക്ക് വീണത്. കുമരകം എസ്‌കെഎംഎച്ച്എസ്എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റമീഷ.

Exit mobile version