തൃശ്ശൂർ: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് രംഗത്ത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ ഫേസ്ബുക്കിലൂടെ വ്യക്തമാക്കവെയാണ് ഹരീഷ് വൈകാരിക വിഷയങ്ങളുടെ പുറത്ത് വോട്ട് രേഖപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നത്.
പാർട്ടി നോക്കാതെ വ്യക്തിയെ മാത്രം നോക്കി വോട്ട് ചെയ്യാൻ പറയുന്നത് തികഞ്ഞ അരാഷ്ട്രീയത ആണെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നു. ഓരോ വ്യക്തിയും അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പാർട്ടി മോശം വ്യക്തി നല്ലത് എന്ന നിലപാട് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ഹരീഷ് ശിവരാമകൃഷ്ണന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന ചോദ്യത്തിന് ഇടതുപക്ഷമാണെന്ന് അദ്ദേഹം കമന്റിലൂടെ മറുപടി നൽകിയിട്ടുമുണ്ട്.
ഹരീഷ് ശിവരാമകൃഷ്ണന്റെഫേസ്ബുക്ക് പോസ്റ്റ്:
ആരെയും പാർട്ടി നോക്കാതെ ജയിപ്പിക്കാൻ പറയുന്നത് തികഞ്ഞ ആരാഷ്ട്രീയത ആണു. ഓരോ വ്യക്തിയും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ടീയത്തിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെ ഇരിക്കെ മനുഷ്യൻ നല്ലത്, പാർട്ടി മോശം എന്ന് പറയുന്നത് വൈരുദ്ധ്യാത്മകമാണ്. നിലപാടുകൾ അറിഞ്ഞു വോട്ട് ചെയ്യുക. ഭരണ ഘടനയെ കാത്തു സൂക്ഷിക്കാൻ ആണു ഭരണ സംവിധാനങ്ങൾ. വൈകാരിക വിഷയങ്ങൾ , വിശ്വാസം എന്നിവ അതിനു ശേഷം മാത്രമേ വരാവൂ.
ആരെയും പാർട്ടി നോക്കാതെ ജയിപ്പിക്കാൻ പറയുന്നത് തികഞ്ഞ ആരാഷ്ട്രീയത ആണു. ഓരോ വ്യക്തിയും അവർ പ്രതിനിധാനം ചെയ്യുന്ന…
Posted by Harish Sivaramakrishnan on Monday, March 29, 2021
Discussion about this post