കോട്ടയം: ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ലതികയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി അറിയിച്ചത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു ലതികാ സുഭാഷ്. ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ലതിക കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞത്. ഏറ്റുമാനൂര്‍ നല്‍കാത്തതില്‍ ഇവര്‍ കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
ഏറ്റുമാനൂരില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കിയതിനാലാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതെ പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
Discussion about this post