നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കേരളം അടുക്കുന്നതോടെ വ്യാജ വാര്‍ത്തകളും കളത്തില്‍ നിറയുകയാണ്. ഇപ്പോള്‍ കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോ ഉള്‍പ്പടെ വെച്ചാണ് പ്രചരണം തകൃതിയായി നടക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഫേസ്ബുക്കില്‍ വന്ന വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാജോണ്‍ കുറിക്കുന്നു. ‘ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന് സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്’ എന്നാണ് ഷാജോണ്‍ കുറിച്ചത്.
Discussion about this post