കൊപ്പം: കിടപ്പ് മുറിയിലെ പായയില്‍ കണ്ടെത്തിയത് അത്യുഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ. ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഭീതിയിലാണ് മണികണ്ഠന്റെ കുടുംബം കഴിഞ്ഞത്. പാലക്കാട് എറയൂര്‍ പയറിങ്കല്‍തൊടി മണികണ്ഠന്റെ വീട്ടിലാണ് രണ്ട് മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മുറിക്കകത്ത് നിന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മണികണ്ഠന്‍ മുറിയില്‍ ചെന്നപ്പോള്‍ കിടക്കപ്പായയില്‍ ചുരുണ്ടുകൂടിയ നിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഭീതിയില്‍ കഴിയുകയായിരുന്നു.
നേരം പുലര്‍ന്ന ഉടനെ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ചു പുലര്‍ച്ചെ തന്നെ പാമ്പു പിടിത്തക്കാരന്‍ കൈപ്പുറം അബ്ബാസ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. ചൂടു കാരണം തണുപ്പ് തേടി പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങും. ജനാലകളും വാതിലുകളും തുറന്നിടുന്നത് മൂലം ഇഴജന്തുക്കള്‍ വീടിനകത്ത് കയറിക്കൂടാന്‍ സാധ്യത കൂടുതലാണെന്ന് അബ്ബാസ് മുന്നറിയിപ്പ് നല്‍കി.
Discussion about this post