തിരുവനന്തപുരം: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഇ.ശ്രീധരന് എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. കൈരളി ന്യൂസിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താനെന്നാണ് ഇ.ശ്രീധരന് സ്വയം പ്രഖ്യാപിക്കുന്നത്. അപ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ തീരുമാനമുണ്ടാകുമെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഇ.ശ്രീധരന് ജയസാധ്യത കാണുന്നില്ല. ഇ. ശ്രീധരന് ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
Discussion about this post