ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ ‘പാലാരിവട്ടം പാലങ്ങള്‍’: ഇരട്ടി കമ്മീഷന്‍ കിട്ടാന്‍ റോഡില്ലാതെ പണിത പാലങ്ങള്‍, മുന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി പൊളിച്ചടുക്കി റിയാസ് വാല്‍ക്കണ്ടി

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് 227 പാലങ്ങള്‍ നിര്‍മ്മിച്ചെന്ന് പറഞ്ഞ് വെല്ലുവിളിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് മറുപടിയുമായി റിയാസ് വാല്‍ക്കണ്ടി.

തിരൂരിലെ മൂന്ന് പാലങ്ങളുടെ ചിത്രങ്ങളാണ് റിയാസ് പങ്കുവച്ചിരിക്കുന്നത്. പാലാരിവട്ടം പാലത്തേക്കാള്‍ വലിയ അഴിമതി നടന്ന പാലങ്ങളാണെന്നും റിയാസ് കുറിയ്ക്കുന്നു. മൂന്ന് പാലത്തിലേക്കും കടക്കാന്‍ റോഡ് ഇല്ല.

റോഡിന് സ്ഥലം ഇല്ലാതെ പാലം പണിയുകയായിരുന്നു ഉമ്മന്‍ചാണ്ടിയും, ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞും, മുസ്ലിം ലീഗ് നേതാവായ സ്ഥലം എംഎല്‍എ മമ്മുട്ടിയും ചേര്‍ന്ന്. പാലം പണിതാല്‍ കമ്മീഷന്‍ ഇരട്ടിയായി കിട്ടും എന്നതാകും റോഡിന് സ്ഥലം ഇല്ലാതെ പാലം പണിയാന്‍ തീരുമാനിച്ചതെന്നും റിയാസ് കുറിയ്ക്കുന്നു.


”ഉമ്മന്‍ചാണ്ടി കുറേ പാലാരിവട്ടം പാലങ്ങള്‍ നാട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്. സത്യത്തില്‍ പാലാരിവട്ടം പാലത്തേക്കാള്‍ വലിയ അഴിമതി നടന്ന പാലങ്ങള്‍ ആണ് തിരൂരിലെ മൂന്ന് പാലങ്ങള്‍. ആ പാലങ്ങളുടെ നിലവിലെ അവസ്ഥയാണ് ചിത്രത്തില്‍.

ചിത്രത്തില്‍ ആദ്യം കാണുന്നത് പൊന്‍മുണ്ടം തിരൂര്‍ ബൈപ്പാസിലെ പാലം ആണ്. ഈ പാലം പണിതത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ്.

ചിത്രത്തില്‍ രണ്ടാമതായി കാണുന്നത് തിരൂര്‍ താഴെപാലം ആണ്. ഈ പാലം പണിതതും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ.

ചിത്രത്തില്‍ മൂന്നാമതായി കാണുന്നത് തിരൂര്‍ സിറ്റി ജംഗ്ഷനിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആണ്. ഈ പാലം പണിതതും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ഈ മൂന്ന് പാലങ്ങളും നിര്‍മ്മിച്ചിട്ട് ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു. മൂന്ന് പാലത്തിലേക്കും കടക്കാന്‍ റോഡ് ഇല്ല. റോഡിന് സ്ഥലം ഇല്ലാതെ പാലം പണിയുകയായിരുന്നു ഉമ്മന്‍ചാണ്ടിയും, ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞും, മുസ്ലിം ലീഗ് നേതാവായ സ്ഥലം എംഎല്‍എ മമ്മുട്ടിയും ചേര്‍ന്ന്. പാലം പണിതാല്‍ കമ്മീഷന്‍ ഇരട്ടിയായി കിട്ടും എന്നതാകും റോഡിന് സ്ഥലം ഇല്ലാതെ പാലം പണിയാന്‍ തീരുമാനിച്ചതിന്റെ ലോജിക്.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒരു മണ്ഡലത്തില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള മൂന്ന് പാലങ്ങള്‍ ആണ്. സാമാന്യ ബുദ്ധിയുളള ഒരാള്‍ ചെയ്യുന്നതല്ല റോഡിന് സ്ഥലം ഇല്ലാതെ പാലം നിര്‍മ്മിക്കുക എന്നത്.

പലരും ചോദിച്ചിരുന്നു മുസ്ലിം ലീഗിനെതിരെ തിരൂര്‍ മണ്ഡലത്തില്‍ ജനവികാരം ശക്തമാണ് എന്നും ശക്തമായ മത്സരം ആണ് തിരൂരില്‍ നടക്കുന്നത് എന്നും ഉള്ള റിപ്പോര്‍ട്ടിനെ പറ്റി. അതിനുള്ള പ്രധാന കാരണം ഇതാണ്.

കേരളത്തിലെ മാധ്യമങ്ങള്‍ സംസ്ഥാന തലത്തില്‍ വേണ്ടത്ര ഉമ്മന്‍ചാണ്ടിയുടേയും, മുസ്ലിം ലീഗിന്റേയും കുറ്റകരമായ അനാസ്ഥയെ പറ്റി ചര്‍ച്ച ചെയ്തില്ല എങ്കിലും തിരൂരിലെ ജനങ്ങള്‍ കണ്‍മുന്നില്‍ കാണുന്ന കാഴ്ചക്കെതിരെ ശക്തമായ പ്രതിഷേധം രാഷ്ട്രീയ ഭേദമന്യേ തിരൂര്‍ മണ്ഡലത്തിലെ ജനങ്ങളില്‍ ഉണ്ട്.

മുസ്ലിം ലീഗിന്റെ ജനപ്രതിനിധിയെ ഇനി തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കില്ല എന്ന് അവര്‍ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്. തിരൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് ക്യാപ്ഷന്‍ വരെ തിരൂരിലെ ലീഗിനെതിരെയുളള ജനവികാരത്തിന് ഒപ്പമാണ്.

‘തിരൂര്‍ ജയിക്കും ഗഫൂറിനൊപ്പം’ എന്നതാണ് തിരൂരിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ക്യാപ്ഷന്‍. മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി തിരൂര്‍ ജയിക്കുക തന്നെ ചെയ്യും”.

Exit mobile version