തിരുവനന്തപുരം: സാധാരണക്കാരന് കരുതലായി നിന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകട്ടെയെന്ന് ആശംസിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്.
നിപ മുതല്‍ കൊവിഡ് വരെയുള്ള ദുരിതകാലത്ത് കരുതലായി നിന്ന സര്‍ക്കാര്‍ തുടരണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് – അദ്ദേഹം പറഞ്ഞു.
ധര്‍മ്മടത്ത് ഏപ്രില്‍ 3ന് സ്വരലയ സംഘടിപ്പിക്കാന്‍ പോകുന്ന ‘വിജയം’ എന്ന പരിപാടിയുടെ ലോഗോയും മുദ്രാ ഗാനവും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്മാരുടെ പൊതുകാര്യങ്ങളില്‍ പൂര്‍ണ പിന്തുണ നല്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ ദൂരെ നിന്നാണ് കണ്ടിട്ടുള്ളതെങ്കിലും കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കലയിലെ കലാകേന്ദ്രം തുടങ്ങിയ പൊതുകാര്യങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടപഴകേണ്ടി വന്നപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ സ്നേഹവും ആദരവും തോന്നിയെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
Discussion about this post