കേരളത്തില്‍ കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹര്‍ത്താലിനെ പിന്തുണച്ച പ്രധാനമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണ്. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമമെക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ ഹര്‍ത്താല്‍ നടത്താന്‍ ബി ജെ പി നിര്‍ബന്ധിതമായതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post