തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ എക്‌സിബിഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംഘാടക സമിതി. ഒരേസമയം 200 പേര്‍ എന്ന നിബന്ധന നടപ്പാക്കിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കലക്ടര്‍ വിളിച്ച യോഗം സംഘാടക സമിതി ബഹിഷ്‌കരിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. അല്ലാതെ എക്‌സ്ബിഷന്‍ നടത്തിയാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
എന്നാല്‍ ദിനംപ്രതി 200പേര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കുക എന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സംഘാടക സമതിയുടെ നിലപാട്.