കൊച്ചി: ഇരവോട്ടുകള് സംബന്ധിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ വന്‍ തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്. പെരുമ്പാവൂരിലെ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും രണ്ടിടത്ത് വോട്ടുണ്ടെന്ന രേഖകളാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചതു മുതല്‍ പുറത്ത് വരുന്നത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇരട്ട വോട്ടുകളാണ്. ഇപ്പോള്‍ എംഎല്‍എയുടെയും ഭാര്യയുടെയും ഇരട്ട വോട്ടുകള്‍ രേഖകളില്‍ തെളിഞ്ഞതോടെ നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 130-ാം നമ്പര്‍ ബൂത്തിലും പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ 142-ാം ബൂത്തിലുമാണ് എംഎല്‍എയുടെ പേരുള്ളത്. കുന്നപ്പിള്ളിയുടെ ഭാര്യക്കും ഇരട്ടവോട്ടുണ്ട്. എന്നാല്‍, ഇരട്ടവോട്ടിനെ കുറിച്ച് അറിയില്ലെന്നും മൂവാറ്റുപുഴയിലെ വോട്ടു നീക്കാന്‍ അപേക്ഷ നല്‍കിയിരുന്നെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി നാലു ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
Discussion about this post