മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ ടോക്ക്. വൈറ്റ് ടോപ്പും മുട്ടൊപ്പം ഇറക്കമുള്ള ബ്ലാക്ക് സ്കര്‍ട്ടും ഒപ്പം സ്റ്റൈലിഷ് ഹെയര്‍സ്റ്റൈലില്‍ തന്റെ പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രസ് കോണ്‍ഫറന്‍സിനെത്തിയ നടി മഞ്ജു വാര്യരെ കണ്ട് ആരാധകര്‍ അമ്പരന്നു.
ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെ കണ്ട് മലയാളത്തിന്റെ ‘സന്തൂര്‍ മമ്മി’ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. മഞ്ജുവിനെ കണ്ടാല്‍ 21കാരിയായ മകളുടെ അമ്മ എന്ന് പറയില്ല എന്നും നെറ്റിസണ്‍സ് പറയുന്നു. നിരവധി പേരാണ് മഞ്ജുവിനെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
റംസി ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നില്ക്കാന് കെല്പുള്ളവളാവുക, അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിക്കണമെന്നും റംസി പങ്കുവയ്ക്കുന്നു.
റംസി ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പിങ്ങനെ:
”42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ്..ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്…അഭിമാനമാണ്..??
ജീവിതം കൈവിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്കിയ ആശ്വാസം കുറച്ചൊന്നുമല്ല. വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്…
നോക്കൂ പെണ്ണുങ്ങളേ….ഇപ്പോഴും വൈകിയിട്ടില്ല… എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക…വിദൂര വിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാന്‍ ശ്രമിക്കുക.
അതിന് സാധിക്കാത്തൊരു അവസ്ഥയില്‍ ആണെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക… അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിക്കുക…
എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നില്ക്കാന് കെല്പുള്ളവളാവുക…..നല്ല ഭക്ഷണങ്ങള്‍ കഴിച്ചും നല്ല വസ്ത്രങ്ങള്‍ ധരിച്ചും യാത്രകള്‍ ചെയ്തും കളര്‍ഫുള്‍ ആയിട്ടങ്ങ് ജീവിക്കുക…സന്തോഷമായിരിക്കുക????”
42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളിൽ…
Posted by Ramsi Ramsin on Friday, 26 March 2021