തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ മുരളീധരനെ മന്ത്രിയാക്കുമെന്ന് ശശി തരൂര്‍ എംപി. കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുക.
അടുത്ത പന്ത്രണ്ട് ദിവസം യുഡിഎഫിന് നിര്‍ണ്ണായകമാണെന്നും യുഡിഎഫ് ഭരണത്തില്‍ കയറുമെന്നും തരൂര്‍ മീഡിയവണ്ണിനോട് പറഞ്ഞു.
കടുത്ത മത്സരമാണ് ഉള്ളത്. പക്ഷേ ആളുകളുടെ ആവേശമൊക്കെ കാണുമ്പോള്‍ വിജയപ്രതീക്ഷയാണ് ഉള്ളത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ഥാനാര്‍ഥികളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയുമ്പോള്‍ ആവേശം കൂടുകയാണ്.
നേമത്തെ ബിജെപി അവരുടെ സ്വന്തം ഗുജറാത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തില്‍ തന്നെയിരുന്നോട്ടെ.
ഞങ്ങള്‍ നേമം വിട്ടുകൊടുക്കുകയില്ല. അതുകൊണ്ടാണ് ഇത്ര ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന് തരൂര്‍ പറഞ്ഞു. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം നേമത്ത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post