തൃപ്പൂണിത്തുറ: യുഎസിലെ ഷിക്കാഗോയില്‍ നടന്ന വാഹനാപകടത്തില്‍ ഗായകന് ദാരുണാന്ത്യം. മലയാളി ഗായകന് ജയരാജ് നാരായണനാണ് മരിച്ചത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന് കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.
കര്‍ണാടക സംഗീതത്തില്‍ 14 വര്‍ഷത്തെ പഠനത്തിന് ശേഷമാണ് അദ്ദേഹം പ്രൊഫഷണല്‍ രംഗത്തേയ്ക്ക് വന്നത്. പ്രമുഖരായ സംഗീത അദ്ധ്യാപകരുടെ കീഴിലായിരുന്നു സംഗീത പഠനം. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍.
Discussion about this post