തിരുവനന്തപുരം: ബിജെപി ഗുരുവായൂരിലും തലശ്ശേരിയിലും ഒത്തുകളി നടത്തിയതാണെന്ന ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ഥാനാർത്ഥികളുടെ പ്രകടന പത്രിക തള്ളിയ തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ പ്രവർത്തകർക്ക് വോട്ട് ചെയ്യാനവസരമുണ്ടാകുമെന്ന് സ്വകാര്യ മാധ്യമത്തോടാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
പത്രിക തള്ളിയത് വരണാധികാരികളുടെ അവിവേക തീരുമാനമാണ്. ഒരു ധാരണയും രണ്ട് മണ്ഡലത്തിലും ഇല്ല. രണ്ടിടത്തും പ്രവർത്തകർക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വ്യക്തമായ മാർഗനിർദേശം പാർട്ടി അണികൾക്ക് നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗുരുവായൂർ മണഅഡലത്തിൽ ബിജെപി ഒത്തുകളിച്ചാതാണെന്ന ആരോപണം തള്ളിയ സുരേന്ദ്രൻ, അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ ഗുരുവായൂരിൽ എന്തിന് ചെയ്യണം? വേറെ എത്ര മണ്ഡലം ഉണ്ടെന്നും പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളിലൊന്നും അടിസ്ഥാനമില്ല. സാങ്കേതിക പിഴവ് സംഭവിച്ചതെങ്ങനെയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി, തെറ്റായ തീരുമാനത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥരെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post