കൊല്ലം: കൊല്ലം ഫാത്തിമമാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അസ്വാഭാവിക മരണത്തിനു ലോക്കല്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മുന്‍പോട്ടു പോകാത്ത സാഹചര്യത്തിലാണു തീരുമാനം.
നവംബര്‍ 28നാണ് രാഖി കൃഷ്ണ പരീക്ഷാഹാളില്‍ നിന്നിറങ്ങി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയ്‌ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നും ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. തുടര്‍ന്ന് അധ്യാപകര്‍ മറ്റു കുട്ടികളുടെ മുന്നില്‍വച്ചു രാഖിയെ ശകാരിച്ചുവെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം.
സംഭവുമായി ബന്ധപ്പെട്ട് ആറു അധ്യാപകരെ കോളെജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഖിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്കും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു