തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിആര്‍ വര്‍ക്ക് അതിഭീകരമായി നടത്തുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ വീഴ്ചകളെ മറയ്ക്കാന്‍ പിആര്‍ പണിയുമായി ഇറങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ് എന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.
സര്‍ക്കാരിന്റെ നേട്ടങ്ങളെ ജനങ്ങളിലെത്തിക്കാന്‍ എല്ലാവരും ശ്രമിക്കാറില്ലേയെന്ന ചോദ്യത്തിന് തന്റെ ഭരണകാലത്ത് ഇത്തരം പിആര്‍ വര്‍ക്കുകള്‍ ചെയ്തിട്ടേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള പിആര്‍ വര്‍ക്കുകളൊന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ല. പക്ഷെ ഇവിടെ അതല്ല, സര്‍ക്കാര്‍ വീഴ്ചകളെ മറച്ചുപിടിക്കാനാണ് പിആറിനെ കൂട്ടുപിടിക്കുന്നത്’, ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിലവിലെ പിആര്‍ വര്‍ക്കുകളും അതിന്റെ ഭാഗമായുള്ള പ്രീ പോള്‍ സര്‍വേകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വേകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളൊന്നും വിലപ്പോകില്ലെന്ന് കാണിക്കാനാണ് അദ്ദേഹത്തെ സര്‍വേകളിലൂടെ വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
Discussion about this post